മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യിക്കാന്‍ ഇനി വൈദ്യുതിബോര്‍ഡിനെയോ സോളാര്‍ചാര്‍ജറിനെയോ ആശ്രയിക്കേണ്ടതില്ല, ആകെ വേണ്ടത് ഒരു സ്പൂണ്‍ വെള്ളം മാത്രം.15 വര്‍ഷത്തോളം നീണ്ടഗവേഷണങ്ങള്‍ക്ക് ശേഷം സ്വീഡനിലെ കെടിഎച്ച് റോയല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ടെക്‌നോളജിയാണ് വെളളം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ചാര്‍ജറുകളെ അവതരിപ്പിച്ചത്. കൈയ്യിലെടുത്തു കൊണ്ടുപോകാന്‍ പാകത്തില്‍ ചെറുതായ ഈ ‘പവര്‍ ട്രെക്ക്’ ചാര്‍ജറിന്റെ വാട്ടര്‍ കമ്പാര്‍ട്ട്‌മെന്റില്‍ ഒരു സ്പൂണ്‍ വെളളം ഒഴിച്ചതിന് ശേഷം അടപ്പ് വെച്ച് മൂടുക. കമ്പാര്‍ട്ട്‌മെന്റിലെ ലോഹത്തകിടിനോട് ചേര്‍ന്ന് വെള്ളം പ്രവര്‍ത്തിക്കുന്നതിന്റെ ഫലമായി ഹൈഡ്രജന്‍ ഉത്പാദിപ്പിക്കപ്പെടുകയും തുടര്‍ന്ന് ഈ ഹൈഡ്രജന്‍ ഓക്‌സിജനുമായി കൂടിച്ചേരുമ്പോള്‍ രാസോര്‍ജത്തെ വൈദ്യുതോര്‍ജ്ജമാക്കി മാറ്റുകയും ചെയ്യുന്നു. യു എസ് ബി കേബിള്‍ വഴി ഉപകരണങ്ങള്‍ പവര്‍ ട്രെക്ക് ചാര്‍ജറില്‍ കണക്റ്റ് ചെയ്യിച്ചതിനു ശേഷം ചാര്‍ജ്ജ് ചെയ്യിക്കാം.
Created
0
admin · July 9, 2013
Please give your posts here we will add it in keralablog